Attack Against Police : ഇടപ്പള്ളിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു

Web Desk   | Asianet News
Published : Jan 05, 2022, 08:19 AM ISTUpdated : Jan 05, 2022, 09:18 AM IST
Attack Against Police : ഇടപ്പള്ളിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു

Synopsis

എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരിയിൽ നിന്ന് കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്.

കൊച്ചി: ഇടപ്പള്ളിയിൽ (Edappally) പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു.  
ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് (Edappally Metro Station)  സമീപത്താണ് സംഭവം നടന്നത്.
 
എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരിയിൽ നിന്ന് കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്. ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്