'തന്ത്രി അശുദ്ധമാക്കിയ ശബരിമല, ഇനി ആര് ശുദ്ധികലശം നടത്തും'; അറസ്റ്റിന് പിന്നാലെ ചോദ്യവുമായി ബിന്ദു അമ്മിണി

Published : Jan 10, 2026, 07:46 PM ISTUpdated : Jan 10, 2026, 07:48 PM IST
Bindhu Ammini

Synopsis

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി. യുവതീ പ്രവേശനത്തിന് ശേഷം ശുദ്ധികലശം നടത്തിയ തന്ത്രി തന്നെ മോഷണക്കേസിൽ പ്രതിയായതോടെ, ശബരിമലയെ ആരാണ് ശുദ്ധീകരിക്കുകയെന്ന് അവർ ചോദിക്കുന്നു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി. അയ്യപ്പന്റെ സ്വർണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. അപ്പോൾ സ്വർണക്കൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ അശുദ്ധമാക്കിയതിന് ആരാണ് ശുദ്ധികലശം നടത്തുകയെന്നും അവർ ചോദിച്ചു.

1900ത്തിന് മുമ്പ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവുമെന്നും ബിന്ദു അമ്മിണി ആരോപിച്ചു. തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനമാണ് ആദ്യം തിരിച്ചു കൊടുക്കേണ്ടത്. എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശങ്ങളും അധികാരവും ഉള്ളവരാണ്. സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവൃത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവരാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്. ഇപ്പോൾ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുക. ആയിരത്തി തൊള്ളായരത്തിനു മുൻപ് മലയരയരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മലയരയവിഭാഗത്തിൽ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവും. തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനം ആണ് ആദ്യം തിരിച്ചു പിടിച്ചു കൊടുക്കേണ്ടത്. എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് കാത്തു നിൽക്കുന്ന യാചകർ അല്ല അവർ. അവകാശ അധികാരങ്ങൾ ഉള്ളവരാണ്.

സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവർത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളിൽ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളിൽ കിടക്കേണ്ടവർ തന്നെ ആണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിസിസി പ്രസിഡൻ്റിനെതിരായ പോസ്റ്റർ; വാഹനം, സിസിടിവി ദൃശ്യം അടിസ്ഥാനമാക്കി അന്വേഷണം, കേസെടുത്ത് പൊലീസ്
സപ്ലൈകോയും അടിമുടി മാറി, ആധുനിക രീതിയിലുള്ള ഷോപ്പിംഗിനായി ഹൈപ്പർമാർക്കറ്റ്; ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ തുറന്നു