
കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ മില്‍മ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകളുടെ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വനിത-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വ്വഹിച്ചു. എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് (ഇആര്‍സിഎംപിയു - മില്‍മ) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മില്‍മയുടെ എല്ലാ പരിപാടികളിലും ക്ഷീരകര്‍ഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു.
നഗരത്തിലെ മണ്‍സൂണ്‍ എംപ്രസ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മില്‍മയുടെ വിപണി യുവതലമുറയിലേക്ക് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായുള്ള 'ചില്‍ മില്‍' ഫ്രാഞ്ചൈസികളുടെ ഉദ്ഘാടനം എറണാകുളം എം പി ഹൈബി ഈഡന്‍ നിര്‍വ്വഹിച്ചു. ഉമ തോമസ് എം.എല്‍.എ. ക്യാമ്പസുകളിലെ ലഹരി വിരുദ്ധ സന്ദേശം നല്‍കി. മില്‍മാ ഉല്‍പ്പന്നങ്ങളുടെ വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബാദ് ഫുഡ്സുമായി ഉണ്ടാക്കിയ ധാരണാപത്രം മില്‍മ ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് അബാദ് ഫുഡ്സ് സിഇഒ ഫറാസ് ജാവേദ് എന്നിവര്‍ ചടങ്ങില്‍ കൈമാറി.
കൊച്ചി മേയര്‍ ശ്രീമതി. മിനിമോള്‍ വി.കെ, എം.എല്‍.എമാരായ ദീപക് ജോയ്, ടോണി ചമ്മിണി തുടങ്ങിയവര്‍ സംബന്ധിച്ചു. മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ള സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട് നന്ദിയും രേഖപ്പെടുത്തി. മേഖല യൂണിയന്‍ മുന്‍ ചെയര്‍മാډാര്‍, ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, മില്‍മ ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രസിഡന്‍റുമാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam