ചേർത്തലയിലെ നാല് സ്ത്രീകളുടെ തിരോധാനം; ബിന്ദു പത്മനാഭന്റെ സഹോദരൻ മൊഴി നൽകി

Published : Aug 07, 2025, 02:56 PM ISTUpdated : Aug 07, 2025, 02:57 PM IST
cherthala missing

Synopsis

സഹോദരിയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്ന് പ്രവീൺ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീണ്ടും മൊഴി നൽകി ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺ. കാണാതായ സ്ത്രീകളിൽ ഒരാളാണ് ബിന്ദു പത്മനാഭൻ. ഇവർ 2006ലാണ് കാണാതാകുന്നത്. സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യ തിരോധാനം എന്ന് പൊലീസ് കരുതുന്നത് ബിന്ദു പത്മനാഭന്റേതാണ്.

ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് പറഞ്ഞ് വിശദമായ പരാതിയാണ് ആദ്യം നൽകിയത്. എന്നാൽ, ആദ്യ ഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായി. കാണാനില്ലെന്ന വെറുമൊരു പരാതിയല്ല നൽകിയത്. എന്നിട്ടും, എഫ്ഐആർ ഇടാൻ പോലും കാലതാമസം നേരിട്ടതായി പ്രവീൺ പറയുന്നു.

ബിന്ദുവിനെ കാണാനില്ലെന്ന് അറിയുന്നത് 2016ലാണ്. അച്ഛൻ വിൽപ്പത്രം എഴുതിയ നൽകിയ ശേഷം ബിന്ദു കുടുംബത്തോട് അകന്നു. 1999ൽ ഇറ്റലിയിൽ പോയ ശേഷം ബിന്ദുവിനെ കണ്ടിട്ടില്ല.130 പവൻ സ്വർണം ലോക്കറിൽ ഉണ്ടായിരുന്നു, അതെവിടെ എന്നറിയില്ല. 5 സ്ഥലങ്ങളിൽ ബിന്ദുവിൻ്റെ പേരിൽ ഇടങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇപ്പോഴില്ല. സെബാസ്റ്റ്യനെ വീട്ടിൽ പോയി നേരിൽ കണ്ടിരുന്നു. അന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ചേർത്തല ബ്രാഞ്ചിൽ ബിന്ദുവിന്റെ പേരിൽ 50 ലക്ഷം രൂപ ഉണ്ടെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം എടുത്ത് നൽകാമെന്ന് മാത്രമാണ് അന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒക്കെയും കള്ളമായിരുന്നു. സഹോദരിയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്നും പ്രവീൺ പറയുന്നു.

ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ഈയിടെ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ എന്നാണ് പൊലീസിന്റെ സംശയം. 2006 ൽ കാണാതായ ബിന്ദു പത്മനാഭൻ ഉൾപ്പടെ 2012ൽ കാണാതായ ഐഷ, 2020ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ തുടങ്ങിയവരുടെ തിരോധാനവും സെബാസ്റ്റ്യനിലേക്കാണ് വിരൽ ചൂണ്ടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം