ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ; കൂടുതൽ തെളിവുകളുമായി യുവതി കോടതിയിൽ

Published : Jul 29, 2019, 05:08 PM ISTUpdated : Jul 29, 2019, 05:57 PM IST
ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ; കൂടുതൽ തെളിവുകളുമായി യുവതി കോടതിയിൽ

Synopsis

ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ യുവതി കോടതിയിൽ ഹാജരാക്കി. ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ അടങ്ങിയ സത്യവാങ്മൂലം യുവതി കോടതിയിൽ സമര്‍പ്പിച്ചു.

മുംബൈ: ലൈംഗിക പീഡനക്കേസിൽ ബിനോയ്‌ കോടിയേരിക്ക് തിരിച്ചടി. ഡിഎൻഎ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകൾ നാളെ തന്നെ നൽകാൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ്‌ മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചത്. 

നാളെ തന്നെ രക്തസാമ്പിൾ നൽകണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം ഡിഎൻഎ പരിശോധനാ ഫലം മുദ്രവച്ച കവറിൽ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ  ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകൾ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭാഷകര്‍ കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം. 

ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.   

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്, കെ പി. ശങ്കരദാസിൻ്റെ ജാമ്യഹർജി വിജിലൻസ് കോടതിയിൽ
നിതിൻ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും, പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം