വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് പറഞ്ഞത്,അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നതെന്ന് ബിനോയ് വിശ്വം

Published : Apr 12, 2025, 04:17 PM IST
വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ്  പറഞ്ഞത്,അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നതെന്ന് ബിനോയ് വിശ്വം

Synopsis

ആ കേസ് LDF നും സർക്കാരിനുമെതിരെ വരുമ്പോൾ CPI ശക്തമായി എതിർക്കും

തിരുവനന്തപുരം:

തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.തന്‍റെ  വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ  പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്
പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട.വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാം.ആ കേസ് LDFനും സർക്കാരിനുമെതിരെ വരുമ്പോൾCPI ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേ സമയം ബിനോയി വിശ്വത്തിന് മറുപടി പറഞ്ഞാൽ വലിയ വാർത്തയാകുമെന്ന് സിപിഎം നേതാവ്  എ റഹിം പറഞ്ഞു.വാർത്തക്ക് വേണ്ടി വർത്തമാനം പറയുന്നത് സി പി ഐ എം രീതിയല്ല.രാഷ്ട്രീയമായ ശരികേടാകും അത്. രാഷ്ട്രീയ ശരികേട് സിപിഐഎം കാണിക്കാറില്ല.വീണ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന ബോധ്യം സി പി ഐ എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും