അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കും, പരിഹാസവുമായി ബിനോയ് വിശ്വം

Published : Oct 24, 2024, 12:52 PM IST
അമേഠിയിൽ രാഹുൽഗാന്ധി  തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കും, പരിഹാസവുമായി ബിനോയ് വിശ്വം

Synopsis

പ്രിയങ്ക ഗാന്ധിക്ക് ദില്ലിയിൽ സ്ഥാനം കിട്ടിയാൽ ഗുഡ്ബൈ ടു വയനാട് പറയും

കല്‍പറ്റ: അമേഠിയിൽ രാഹുൽഗാന്ധി  തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിഹസിച്ചു.ആളും ആരവുമായി ഇന്നലെ വന്നു.റോഡ് ഷോ കഴിഞ്ഞു എല്ലാവരും  ടാറ്റാ ബൈബൈ പറഞ്ഞു പോയി.തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാം..ഇന്നലെ കോൺഗ്രസ് റോഡ് ഷോയിൽ വയനാട്ടുകാർ കുറവായിരുന്നു.കോഴിക്കോട് നിന്നും കോയമ്പത്തൂരിൽ നിന്നും ആളുകളെ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

ജയിക്കും വരെ രാഹുൽ മണ്ഡലം ഒഴിയുമെന്ന് പറഞ്ഞില്ല.ഇതെന്താ കുട്ടികളിയാണോ.പ്രിയങ്ക ഗാന്ധിക്ക് ദില്ലിയിൽ സ്ഥാനം കിട്ടിയാൽ ഗുഡ്ബൈ ടൂ വയനാട് പറയും.പ്രിയങ്കയുടെ മകനാകും പിന്നെ സ്ഥാനാർഥി എന്നുള്ള സൂചന ഇന്നലെ കിട്ടി കഴിഞ്ഞുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും