വർത്തമാന കാല രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം; ഗോവിന്ദൻ്റെ പ്രസ്താവനയിൽ 'നോ കമൻ്റ്സ്'

Published : Jun 18, 2025, 02:12 PM IST
Binoy Viswam

Synopsis

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം നൂറ് ശതമാനവും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ടത് വർത്തമാന കാല രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂർ വിധിയെഴുത്തിൽ നൂറ് ശതമാനവും വിജയം ഇടതുപക്ഷത്തിനായിരിക്കും. മറുഭാഗത്ത് ഉണ്ടാകുന്ന അങ്കലാപ്പാണ് ചില വിവാദങ്ങൾക്ക് പിന്നിൽ. യുഡിഎഫ് രാഷ്ട്രീയത്തിന്റെ പാപ്പരത്വം ഇടത് മുന്നണിക്ക് മേൽ കെട്ടിവയ്ക്കുന്നു. യുഡിഎഫിന് പരാജയ ഭീതിയുടെ അങ്കലാപ്പാണ്. അത് മനസിലാകും. എൽഡിഎഫിന് ആശങ്ക ഒട്ടുമില്ല. 50 വർഷം മുൻപുള്ള കാര്യമല്ല ചർച്ച ചെയ്യേണ്ടത്. അതും പറഞ്ഞ് തർക്കിക്കാൻ താനില്ല. എന്ത് കാര്യം എപ്പോൾ പറയണമെന്ന വ്യക്തത സിപിഐക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലാണോ എന്ന ചോദ്യത്തിന് 'നോ കമന്റ്സ്' എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ മറുപടി.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം