`ഒരു അധ്യായവും അടഞ്ഞിട്ടില്ല'; പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

Published : Jul 15, 2026, 11:00 AM IST
Binoy Viswam

Synopsis

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും ആർജെഡിയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ അവകാശവാദം കടുപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച പ്രത്യേക തീരുമാനം ഒന്നുമില്ലാതെ പിരിഞ്ഞു. ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ എംഎൻ സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം അടക്കം നേതാക്കളെ കണ്ടത്. ഉപനേതാവ് പദവിയിൽ സിപിഎം സിപിഐ സംസ്ഥാന ഘടകങ്ങൾ ആലോചിച്ച് തീരുമാനത്തിലെത്തുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ദില്ലിയിൽ പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ; സമരം ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ കമ്മീഷൻ കൊള്ളയ്ക്കെതിരെ
രഹസ്യപരാതി വാട്സ്ആപ്പിൽ സ്റ്റാറ്റസായി; അബദ്ധം പറ്റിയത് പൊലീസ് ഉദ്യോഗസ്ഥന്, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു