'രാജ്യത്തിന് വഴികാട്ടുന്ന സർക്കാർ'; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് സിപിഐ

Published : Jan 27, 2025, 04:40 PM ISTUpdated : Jan 27, 2025, 04:54 PM IST
'രാജ്യത്തിന് വഴികാട്ടുന്ന സർക്കാർ'; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് സിപിഐ

Synopsis

കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. 

വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കണം, ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്. രാജ്യത്തിന് വഴികാട്ടുന്ന സർക്കാരാണ് എൽഡിഎഫിന്റേത് വലതുപക്ഷ വികസന രീതിയല്ല എൽഡിഎഫിന്റേത്. എല്ലാവികസന കാര്യങ്ങൾ വരുമ്പോഴും ജനങ്ങൾ നോക്കുന്നത് അത് അവരെ എങ്ങനെ എങ്ങനെ ബാധിക്കുമെന്നാണ്. അവരുടെ കൃഷിയെ കുടിവെള്ളത്തെ എങ്ങനെ ബാധിക്കുമെന്നാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.  നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിക്കും അഭിപ്രായങ്ങൾ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്