ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം,ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Published : Feb 21, 2025, 01:21 PM ISTUpdated : Feb 21, 2025, 03:16 PM IST
ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം,ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Synopsis

മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെ
ആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്
സമൂഹം എല്ലാം കാണുന്നുണ്ടെന്നും  ബിനോയ്‌ വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം
ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്.ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കാണാൻ   ഔദ്യോഗിക വസതിയിൽ ചെന്നപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന്
സമരസമിതി നേതാവ് എസ്.മിനി ഇന്നലെ ആരോപിച്ചിരുന്നു.ആരോപണം ദുരുദ്ദേശപരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയില്‍
വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു