ചികിത്സകൾ വിഫലം; അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു 

Published : Feb 21, 2025, 12:59 PM ISTUpdated : Feb 21, 2025, 02:12 PM IST
ചികിത്സകൾ വിഫലം; അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു 

Synopsis

പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. 

തൃശ്ശൂർ:  ചികിത്സകളും പ്രാർത്ഥനകളും വിഫലമായി. അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നൽകിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ആനയുടെ തലയിലെ എല്ലുകൾ പോലും മുറിവിലൂടെ പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു. 

കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി,

ബുധനാഴ്ച രാവിലെയാണ് അതിരപ്പള്ളിയിൽ നിന്നും കൊമ്പനെ മയക്കുവെടി വച്ച് ചികിത്സക്ക് വേണ്ടി കോടനാട് എത്തിച്ചത്. അതിന് മുമ്പ്  കഴിഞ്ഞ മാസം 24ന് ആനയ്ക്ക് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചതും കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടിയതും. ആന രക്ഷപ്പെടുന്നതിൽ ഡോക്ടർമാർ പറഞ്ഞിരുന്നത് 30 ശതമാനം സാധ്യത മാത്രമായിരുന്നു. 

വളരെ പ്രതീക്ഷയുണ്ടായിരുന്ന സമയത്താണ് ആകസ്മികമായി ആന ചരിഞ്ഞതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഹൃദയാഘാതം കാരണമാണ് ആന ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. 30 ശതമാനം സാധ്യതയാണ് നേരത്തെ ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടപ്പോൾ രക്ഷിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. 2 വർഷത്തിനിടയിൽ 12 ആനകളാണ് ചരിഞ്ഞത്. ആനകൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇത് സംഭവിക്കുന്നത്. എങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി അറിയിച്ചു.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം