
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹി - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്‍ഡ് ചെയ്ത വിമാനത്തിന്‍റെ പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് ഇന്നുളള മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം തിരികെ ഡല്‍ഹിക്ക് പറക്കും.
അതേസമയം, മഴയെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന രണ്ട് വിമാനങ്ങൾ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു വിട്ടു. ഇന്ന് രാത്രി 8.42- ന് ബെംഗളുരുവിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും 8.52 ന് ഹൈദരാബാദിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനവുമാണ് തിരിച്ചുവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam