കൗൺസിലർ അനിൽകുമാറിൻ്റെ മരണം പൊലീസ് ഭീഷണിയെ തുടർന്നെന്ന് ബിജെപി; തിങ്കളാഴ്‌ച പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്, സിപിഎമ്മിനെതിരെയും ആരോപണം

Published : Sep 20, 2025, 11:25 PM ISTUpdated : Sep 20, 2025, 11:28 PM IST
Trivandrum Corporation Councilor Anilkumar death

Synopsis

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അനിൽകുമാറിൻ്റെ മരണം പൊലീസിൻ്റെയും സിപിഎമ്മിൻ്റെയും ഭീഷണിയെ തുടർന്നെന്ന് ബിജെപി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് തമ്പാനൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു

തിരുവനന്തപുരം: നഗരസഭ കൗൺസിലറും പാർട്ടി നേതാവുമായ അനിൽകുമാർ ജീവനൊടുക്കിയതിൽ പൊലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കൾ. അനിൽകുമാറിന്റെ മരണത്തിന് കാരണം സിപിഎമ്മും പൊലീസുമാണെന്ന് ബിജെപി നേതാവ് കരമന ജയൻ ആരോപിച്ചു. സഹകരണ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അനിൽകുമാറിനെ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെന്നും ഇന്ന് 5 ലക്ഷം രൂപയുമായി പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം. ഈ ഭീഷണിയിൽ മനംനൊന്താണ് അനികുമാർ ആത്മഹത്യ ചെയ്തതെന്നും കരമന ജയൻ ബിജെപി ഓഫീസിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് രാവിലെ പണം എത്തിച്ചില്ലെങ്കിൽ വീട്ടിൽ വന്ന് പണം വാങ്ങുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ച തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും. അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഒരു പ്രവർത്തകനായിരുന്നു അനിൽകുമാർ. പാർട്ടി സഹായിച്ചിട്ടില്ലെന്ന ആരോപണം അനിൽകുമാറിന്റെ ആത്മഹത്യ കുറിപ്പിലില്ല. സിപിഎം കൗൺസിലർമാർക്കെതിരെ ഉണ്ടാകുന്ന വലിയ അഴിമതികൾ മറച്ചുവെക്കാൻ ബിജെപി കൗൺസിലർമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കുകയെന്ന ആലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെയും അതിനായി ഉപയോഗിച്ചുവെന്നും മനുഷ്യരഹിതമായ സമീപനമാണ് സിപിഎം പൊലീസിനെ കൊണ്ട് എടുപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അനിൽകുമാർ പ്രസിഡൻ്റായ സഹകരണ സംഘവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കരമന ജയൻ വ്യക്തമാക്കി.

രാവിലെ തിരുമലയിലെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലെത്തിയാണ് അനിൽകുമാർ ജീവനൊടുക്കിയത് . ജീവനക്കാരിയെത്തി കതക് തള്ളി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂജപ്പുര പൊലിസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അനിൽ പ്രസിഡൻറായ ഫാം ടൂർ സഹകരണ സംഘം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.നിക്ഷേപകർക്ക് പണം മടക്കികൊടുക്കാനായി സമയം നീട്ടിചോദിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യ. എല്ലാവർക്കും ഞാൻ സഹായം ചെയ്തുവെന്നും ഇപ്പോള്‍ തനിച്ചായി പോയെന്നുമാണ് ആത്മഹത്യ കുറിപ്പ്. 

സംഘത്തിന് 6 കോടിലധഝികം രൂപയുടെ ബാധ്യതയുണ്ട്, 11 കോടി തിരികെ കിട്ടാനുണ്ട്. ഈ പണം പിരിച്ചെടുത്ത് നൽകണം. സഹപ്രവർത്തകരായ കൗണ്‍സിലർമാർ സഹകരിച്ചിട്ടുണ്ട്. എൻെറ കുടുംബം ഒരു രൂപ പോലും എെടുത്തിട്ടില്ല. പാർട്ടി നേതാക്കള്‍ക്കും സഹപ്രവർത്തകർക്കും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിയാമായിരുന്നു. നിക്ഷേപകരിൽ പലരോടും പണം മടക്കി നൽകാൻ പാർട്ടി നേതാക്കള്‍ നേരിട്ട് ഇടപെട്ട് സാവകാശം ചോദിച്ചിരുന്നതായി നേതൃത്വം പറയുന്നു. എന്നാൽ പാർട്ടി നിയന്ത്രണത്തിലായിരുന്നില്ല സൊസൈറ്റിയെന്നും വാദിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ