മോദിക്കെതിരെ നിയമസഭയില്‍ ഷംസീറിന്‍റെ പരാമര്‍ശം അപലപനീയം,പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണം: കെ സുരേന്ദ്രന്‍

Published : Jul 15, 2022, 10:53 AM ISTUpdated : Jul 15, 2022, 11:03 AM IST
മോദിക്കെതിരെ നിയമസഭയില്‍ ഷംസീറിന്‍റെ പരാമര്‍ശം അപലപനീയം,പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണം: കെ സുരേന്ദ്രന്‍

Synopsis

പ്രതിപക്ഷം ഇത് കേട്ടിട്ടും മൗനം പാലിച്ചത് ശരിയായില്ല.സ്പീക്കറോ, മുഖ്യമന്ത്രിയോ എന്ത് കൊണ്ട് എതിര്‍ത്തില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ എന്‍ ഷംസീര്‍ എംഎല്‍എ  നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. പരാമർശം അപലപനീയമാണ്.സ്പീക്കറോ, മുഖ്യമന്ത്രിയോ എന്ത് കൊണ്ട് ഇതിനെ എതിര്‍ത്തില്ല?.പ്രതിപക്ഷം ഇത് കേട്ടിട്ടും മൗനം പാലിച്ചത് ശരിയായില്ല.പരാമർശം സഭ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

'കോണ്‍ഗ്രസ് സൃഷ്ടിച്ച മോണ്‍സ്റ്ററാണ് നരേന്ദ്ര മോദി. കോണ്‍ഗ്രസ് വളര്‍ത്തിയ മോണ്‍സ്റ്റര്‍ കോണ്‍ഗ്രസിനേയും രാജ്യത്തേയും വിഴുങ്ങി, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു'. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഇന്നലെ നിയമസഭയിലായിരുന്നു ഷംസീറിന്‍റെ ഈ പരാമാര്‍ശം.

രാജ്യത്തിന്‍റെ  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ. എൻ. ഷംസീർ  നിയമസഭയിൽ നടത്തിയ നിന്ദ്യവും നീചവുമായ പരാമർശം സ്പീക്കർ തടയാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയും മോശമായ ഒരു വ്യക്തിഹത്യ തടയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നതും ഗൗരവതരമാണ്. ഈ പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. അടിയന്തിരമായി ഈ പ്രസ്താവന സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബഹു. നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പുതിയ വിലക്ക് ! പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ല

 

പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്ന വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് പുതിയ ഉത്തരവ്. 

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്‍സഭ സ്പീക്കറുടെ പുതിയ ഉത്തരവ്  തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവ്. 

വാക്കുകള്‍ക്ക് വിലക്ക്: ലോക്സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം, വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ

 

പാര്‍ലമെന്‍റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‍സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ. പാർലമെന്‍റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുമ്പ് ഇങ്ങനൊരു കൈപ്പുസ്തകം കണ്ടിട്ടില്ല. പുതിയ നിർദ്ദേശത്തിന് പിന്നിൽ ബിജെപിയുടെ ഉന്നതതല ഇടപെടലെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ്  പരത്തുന്നവന്‍, ഖാലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് പാര്‍ലമെന്‍റില്‍ വിലക്ക്. ലോക്സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇക്കാര്യത്തില്‍ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ ചെയര്‍മാനും തീരുമാനമെടുക്കാം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കേ അംഗങ്ങള്‍ക്ക് നല്‍കിയ ബുക്ക് ലെറ്റിലാണ് ഉപയോഗിക്കരുതാത്ത വാക്കുകള്‍ ഏതെന്ന് വിശദമാക്കുന്നത്. 

ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്