ബിജെപി കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യ; സഹകരണ സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്, കേസ് അന്വേഷണം പ്രത്യേക സംഘത്തിന്

Published : Sep 24, 2025, 02:07 PM IST
Trivandrum BJP Councilor Anilkumar commit suicide

Synopsis

തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന്‍റെ സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്. രേഖകള്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി.

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓ‍ഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്. അന്വേഷണം കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വ‍ർഷത്തോളം അനിൽകുമാർ പ്രസിഡൻറായിരുന്നു സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. 

 

പണം തിരിച്ചുകൊടുക്കാൻ കഴിയാത്തത് അനിലിനെ മാനസിക സംഘര്‍ഷത്തിലാക്കി

 

നിക്ഷേപകർ പണം ആവശ്യപ്പെട്ട എത്തിയതോടെ മടക്കി കൊടുക്കാൻ കഴിയാതെ വന്നത് അനിലിനെ മാനസിക സംഘർഷത്തിലാക്കിയെന്നാണ് സുഹൃത്തുക്കള്‍ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഘത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന വ്യക്തമായതോടെ ഇതിലേക്കും അന്വേഷണം നീങ്ങുകയാണ്. സംഘത്തിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങള്‍, സാമ്പത്തിക നില സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് എന്നിവയാണ് ഇപ്പോള്‍ തേടിയിരിക്കുന്നത്. എന്നാൽ, സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. നിക്ഷേപകരോ സഹകരണ വകുപ്പോ പരാതി നൽകിയാൽ തമ്പാനൂർ പൊലീസ് പ്രത്യേകം കേസെടുക്കേണ്ടിവരും. 

 

അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും സാധ്യത

 

സംഘം സ്ഥിതി ചെയ്യുന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സഹകരണ സംഘത്തിന് പ്രതിസന്ധിയുണ്ടായിരുന്നോ എന്നും അതിലൂടെ ആരെങ്കിലും അനിലിനെ മാനസികമായി സമ്മർദ്ദനത്തിലാക്കിയോ എന്നുമാണ് നിലവിൽ നടക്കുന്ന അന്വേഷണം. പൂജപ്പുര പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഫയൽ ഇന്ന് കന്‍റോന്‍മെന്‍റ് അസി.കമ്മീഷണർക്ക് കൈമാറും. അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തുള്ള പ്രത്യേക സംഘമാണ് ഇനി കേസന്വേഷിക്കുന്നത്. അനിലിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി ഇനി രേഖപ്പെടുത്തും. ബിജെപി നേതാക്കളും പ്രവർത്തകരുമെടുത്ത വായ്പ തിരിച്ചക്കടക്കാനാകാതെ സംഘത്തെ പ്രതിസന്ധിലാക്കിയെന്നാണ് സിപിഎം ആരോപണം. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി; ജനുവരി 23 ന് തമിഴ്നാട്ടിലെത്തും, ഘടക കക്ഷികളെ ഉൾപ്പെടുത്തി പൊതുയോഗം
ശബരിമല സ്വര്‍ണക്കൊള്ള കേസ്; അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍