തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി: ജില്ലാ കമ്മിറ്റിയംഗം പാ‍ർട്ടി വിട്ട് തിരികെ കോൺഗ്രസിൽ ചേര്‍ന്നു

Published : Apr 11, 2024, 05:40 PM IST
തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി: ജില്ലാ കമ്മിറ്റിയംഗം പാ‍ർട്ടി വിട്ട് തിരികെ കോൺഗ്രസിൽ ചേര്‍ന്നു

Synopsis

ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി അംഗം കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വിട്ട് നേരത്തെ ബിജെപിയിൽ എത്തിയ ഫ്രാൻസിസ് ആൽബർട്ട് ആണ് കോൺഗ്രസിൽ തിരിച്ച് എത്തിയത്. തീര മേഖലയിൽ ബിജെപി നേതാക്കൾ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാൻസിസ് ആൽബര്‍ട് പ്രതികരിച്ചു. ഇക്കാര്യങ്ങൾ താനും കേട്ടിട്ടുണ്ടെന്ന് തലസ്ഥാന മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചു. എന്നാൽ ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. തരൂരും എം എം ഹസ്സനും ചേർന്നാണ് ഫ്രാൻസിസ് ആൽബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം