'കരുണാകരനെ സ്നേഹിച്ച പലരും വരാനുണ്ട്'; ബിജെപിയില്‍ ചേര്‍ന്ന മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്

Published : Mar 14, 2024, 01:41 PM IST
'കരുണാകരനെ സ്നേഹിച്ച പലരും വരാനുണ്ട്'; ബിജെപിയില്‍ ചേര്‍ന്ന മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്

Synopsis

ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് തമ്പാനൂര്‍ സതീഷ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്‍വൻ എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. 

തിരുവനന്തപുരം: കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം മൂലമാണ് ബിജെപിയിലേക്ക് പോയതെന്ന് തലസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ലയിച്ച തമ്പാനൂര്‍ സതീഷ്. ഡിസിസി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്നു തമ്പാനൂര്‍ സതീഷ്. 

കോൺഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്‍റെ ബിജെപി പ്രവേശം, കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരുമെന്നും തമ്പാനൂര്‍ സതീഷ്.

ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് തമ്പാനൂര്‍ സതീഷ്, മുൻ ഡിസിസി ജനറല്‍ സെക്രട്ടറി ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്‍വൻ എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി പാര്‍ട്ടിയിൽ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

Also Read:- തമ്പാനൂര്‍ സതീഷും, ഉദയനും, പദ്‌മിനി തോമസും, മകനും കോൺഗ്രസ് വിട്ട് ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ച് നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍