കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി; നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്

Published : Jan 13, 2026, 03:56 PM IST
Kozhikode corporation

Synopsis

കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി. കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്. ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്. ഒരാൾ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തേക്കിൻകാട് മൈതാനം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാക്കരുതെന്ന ഹർജിയിൽ ഹൈക്കോടതി വിധി; 10,000 രൂപ ഹർജിക്കാരൻ പിഴ നൽകണം
വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി; സിപിഎം നേതാവിനെതിരെ കേസ്