കൊവിഡ് പ്രതിരോധത്തിൽ സർക്കാർ ചെയ്യേണ്ടത് ചെയ്തില്ല; കേരളം അഴിമതിയുടെ കൂത്തരങ്ങെന്നും കുമ്മനം

By Web TeamFirst Published Aug 4, 2020, 11:38 AM IST
Highlights

കുറവുകൾ അക്കമിട്ട് നിരത്തി നേരത്തെ തന്നെ ബിജെപി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. അന്ന് അതിനെ  സർക്കാർ തള്ളിക്കളഞ്ഞു. ധാർമികത ഉണ്ട് എങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം.

കോട്ടയം: അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കൂത്തരങ്ങായി കേരളം മാറിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേരളം ലോകത്തിന് മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയിൽ എത്തി. സമയം ഉണ്ടായിട്ടും കൊവിഡ് പ്രതിരോധത്തിൽ ചെയ്യേണ്ടത് ഒന്നും സംസ്ഥാന സർക്കാർ ചെയ്തില്ല. ഇപ്പോ പശ്ചാത്തപിച്ചിട്ട് എന്താണ് കാര്യമെന്നും കുമ്മനം ചോദിച്ചു.  

കുറവുകൾ അക്കമിട്ട് നിരത്തി നേരത്തെ തന്നെ ബിജെപി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. അന്ന് അതിനെ  സർക്കാർ തള്ളിക്കളഞ്ഞു. ധാർമികത ഉണ്ട് എങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവർത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ട്രഷറിയിലെ പണത്തിനു പോലും സുരക്ഷിതത്വമില്ല. തട്ടിപ്പ് നടത്തിയ ഭരണകക്ഷി നേതാവ് നാടുവിട്ടെന്നും കുമ്മനം പറഞ്ഞു.

പിഎസ്സിയുടെ പിൻവാതിൽ നിയമനം സംബന്ധിച്ചും സർക്കാരിനെതിരെ കുമ്മനം രാജശേഖരൻ രൂക്ഷവിമർശനം ഉന്നയിച്ചു. ലൂയി ബർ​ഗർ തട്ടിപ്പ് കമ്പനിയാണ്. കൈക്കൂലി കൊടുത്തതിൻറെ പേരിൽ കേസുകളുണ്ട്. ലൂയി ബർഗറുമായുള്ള എല്ലാ ഇടപാടുകളും സർക്കാർ റദ്ദാക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു.

Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം...

 

click me!