അപമാനിക്കാൻ ശ്രമിച്ചത് സിപിഎം; പാർട്ടിയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും കുമ്മനം

Web Desk   | Asianet News
Published : Nov 06, 2020, 09:27 AM ISTUpdated : Nov 06, 2020, 09:30 AM IST
അപമാനിക്കാൻ ശ്രമിച്ചത് സിപിഎം; പാർട്ടിയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും കുമ്മനം

Synopsis

തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എം ആണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു.

കൊല്ലം: തന്നെ പണമിടപാട് കേസിൽ കുടുക്കിയ സംഭവത്തിൽ പാർട്ടിയിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എം ആണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു.

ഭാരവാഹിത്വം സംബന്ധിച്ച ശോഭാ സുരേന്ദ്രന്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. പാർട്ടിയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. 

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയം ഇല്ല. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ