ശോഭാ സുരേന്ദ്രനെതിരെ നടപടിക്ക് അനുമതി തേടി കെ സുരേന്ദ്രൻ; ദില്ലിയിലെത്തി നേതാക്കളെ നേരിട്ട് കണ്ട് പരാതി പറയും

Published : Jul 25, 2023, 06:07 PM ISTUpdated : Jul 26, 2023, 12:23 AM IST
ശോഭാ സുരേന്ദ്രനെതിരെ നടപടിക്ക് അനുമതി തേടി കെ സുരേന്ദ്രൻ; ദില്ലിയിലെത്തി നേതാക്കളെ നേരിട്ട് കണ്ട് പരാതി പറയും

Synopsis

ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്ത്വത്തെ പരാതി അറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം കെ സുരേന്ദ്രൻ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ കാണും എന്നാണ് വിവരം.

ദില്ലി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.

എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നൽകി എന്നാണ് സൂചന. ഇന്ന് ദില്ലിയിലെത്തിയ കെ സുരേന്ദ്രൻ വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ കാണും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ