
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകും. മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. അവർക്കെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്. കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam