
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ ഉണ്ടായത് വലിയ രാഷ്ട്രീയ വിജയമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. മലയാളിക്ക് ബിജെപിയെ ജയിപ്പിക്കാൻ ഒരു മടിയുമില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. തൃശൂരിലേത് സാമ്പിൾ വെടിക്കെട്ടാണ്. യഥാർത്ഥ വെടിക്കെട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാണാമെന്നും പികെ കൃഷ്ണ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ്സിന്റെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുകൾ ബിജെപി നേടി. ചെന്നിത്തലയുടേതും ഹസ്സന്റേതും വിലകുറഞ്ഞ പ്രസ്താവനയാണ്. തൃശൂരിൽ നേമം മോഡലിന് അവർ ശ്രമിച്ചു. ജനം അതിനെ ചെറുത്ത് തോല്പിച്ചു. കെ മുരളീധരൻ തൃശൂരിൽ വിദൂഷകൻ ആയി മാറിയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനോട് സിപിഎം ചെയ്തത് കൊടുംചതിയാണ്. ഇത്തവണയും സിപിഎം - യുഡിഎഫ് ഡീൽ ഉണ്ടായി. എങ്ങനെ ഇത് സംഭവിച്ചെന്ന് സിപിഐ പരിശോധിക്കണം. പണം നൽകി വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. തിരുവനന്തപുരത്ത് സിപിഎം വോട്ടുകൾ യുഡിഎഫിന് പോയി. സിപിഎമ്മിന് അകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നും കോൺഗ്രസ്സിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും പികെ കൃഷ്ണ ദാസ് കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam