ശ്രീനാരായണ യൂണി. വിസി നിയമനത്തിൽ ലീഗ് ഇടതിനെ പിന്തുണച്ചതെന്തിന്? പി കെ കൃഷ്ണദാസ്

Published : Oct 17, 2020, 01:20 PM IST
ശ്രീനാരായണ യൂണി. വിസി നിയമനത്തിൽ ലീഗ് ഇടതിനെ പിന്തുണച്ചതെന്തിന്? പി കെ കൃഷ്ണദാസ്

Synopsis

സംസ്ഥാനസർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചുവെന്നാണ് പി കെ കൃഷ്ണദാസ് പറയുന്നത്. വർഗീയപ്രീണനം നടത്തി എന്നത് വെള്ളാപ്പള്ളി തുറന്നുപറഞ്ഞുവെന്നും പി കെ കൃഷ്ണദാസ്. വെള്ളാപ്പള്ളിയെ നേരിട്ട് കണ്ട ശേഷമായിരുന്നു പി കെ കൃഷ്ണദാസിന്‍റെ ആരോപണം.

ആലപ്പുഴ: ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി നിയമനത്തിൽ മുസ്ലിം ലീഗ് പിണറായി സർക്കാരിനെ പിന്തുണച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കൃഷ്ണദാസിന്‍റെ പ്രസ്താവന.

ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന്‍റെ പേരിൽ സർക്കാറുമായി ഇടഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണദാസിന്‍റെ കൂടിക്കാഴ്ച. സംസ്ഥാനസർക്കാർ ശ്രീനാരായണഗുരുവിനെ അപമാനിച്ചുവെന്നാണ് പി കെ കൃഷ്ണദാസ് പറയുന്നത്. വർഗീയപ്രീണനം നടത്തി എന്നത് വെള്ളാപ്പള്ളി തുറന്നുപറഞ്ഞുവെന്നും പി കെ കൃഷ്ണദാസ് പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിനെ വിമർശിച്ചപ്പോൾ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് എന്തുകൊണ്ടെന്ന് ഇടതും ലീഗും പറയണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെടുന്നു. ഇടതു പക്ഷത്തിനെതിരായ വിമർശനത്തിന്‍റെ പേരിൽ വെള്ളപ്പള്ളിക്കതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയത് ഇടതുമായി ലീഗിനുള്ള മുഹബത്തിന്‍റെ പേരിലെന്നും കൃഷ്ണദാസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും