
ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേതാക്കൾ പറയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam