
തിരുവനന്തപുരം: ബിജെപി കോര്‍കമ്മിറ്റി യോഗം ജില്ലാകമ്മിറ്റി ഓഫീസില്‍ ചേരും. യോഗം ഹോട്ടലില്‍ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ജില്ലാകമ്മിറ്റി ഓഫീസില്‍ ചേരാന്‍ തീരുമാനിച്ചത്. കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിലാണ് ആദ്യം യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടെ യോഗം ചേരാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി എറണാകുളം സെൻട്രൽ പൊലീസ് നോട്ടീസ് നല്‍കി. യോഗം നടത്താൻ ആകില്ലെന്ന് പൊലീസ് ഹോട്ടൽ അധികൃതരെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗസ്ഥലം മാറ്റിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തി. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.അഞ്ചുസീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിൽ നല്ല പ്രകടനം ഉണ്ടായില്ല. പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരള നേതാക്കൾ താല്‍പ്പര്യം കാട്ടുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ദില്ലിയിൽ തുടരുന്ന ബിജെപി ജന.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ ഉയര്‍ന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam