ബിജെപി ഓഫീസ് ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാ‍ർട്ടി: രാജീവ് ചന്ദ്രശേഖർ

Published : Apr 20, 2025, 01:32 PM IST
ബിജെപി ഓഫീസ് ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാ‍ർട്ടി: രാജീവ് ചന്ദ്രശേഖർ

Synopsis

ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും. അവിടെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നേതാവാകാൻ അല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താൻ വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും. അവിടെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് രണ്ടിന് തലസ്ഥാനത്ത് പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ മാറ്റം കൊണ്ടുവരണമെങ്കിൽ ബിജെപി എൻഡിഎ സർക്കാർ അധികാരത്തിൽ വരണം. അതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ച് ഇനി നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരാണ് ഭാവിയിൽ എംഎൽഎയും എംപിയും ഒക്കെ ആകുന്നത്. നേതാവാകണമെങ്കിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഇതാണ് ബിജെപിയുടെ പൊളിറ്റിക്കൽ റോൾമാപ്പെന്നും അദ്ദേഹം പറ‌ഞ്ഞു. 

ബിജെപിയിൽ എംഎൽഎയോ എംപിയോ ആകണമെങ്കിൽ ജനങ്ങളുടെ അംഗീകാരം മാത്രമാണ് മാനദണ്ഡം. ജനങ്ങളാണ് തീരുമാനിക്കുന്നത് ആരാണ് അർഹതപ്പെട്ട നേതാവ് എന്ന്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവർ രണ്ടുപേരും ഒരേപോലെ ജനങ്ങളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. ബിജെപി എല്ലാവരോടും ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് രണ്ടിന് വിഴിഞ്ഞത്ത് പ്രധാനമന്ത്രി എത്തും. ഊഷ്മളമായ സ്വീകരണം നമ്മൾ അദ്ദേഹത്തിന് ഒരുക്കണം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സൗത്തിൽ മികച്ച വിജയം ഉറപ്പാക്കാൻ ബിജെപിക്ക് കഴിയുമെന്ന് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ഉറക്കമുണർന്നാൽ അമ്മയെ കാണണം, ഐസിയുവിന് പുറത്ത് 24 മണിക്കൂ‌‌‌ർ കാത്തുനിൽക്കുന്ന അമ്മ; സഹായം തേടി കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം
ഭരണനേട്ടം പരിഗണിച്ചു; മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം