മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ചിത്രം; കേരള നിയമസഭയിൽ പാർലമെൻ്ററി പാർട്ടി ഓഫീസ് തുടങ്ങി ബിജെപി

Published : Jul 24, 2026, 07:11 PM IST
BJP Legislative Party Office

Synopsis

നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി മുരളീധരൻ, ബിബി ഗോപകുമാർ എന്നിവരും പങ്കെടുത്തു. മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ദീൻ ദയാൽ ഉപാധ്യായയുടെയും ചിത്രങ്ങളുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സഭയ്ക്കുളളിൽ ബിജെപിക്ക് സ്വന്തമായി പാർട്ടി ഓഫീസ് അനുവദിക്കുന്നത്. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 303-ാം നമ്പർ മുറിയാണ് സ്പീക്കർ വിട്ടുനൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇരുട്ടിലാക്കി സർക്കാർ; അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം, മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7 ന്
കര്‍ശന നിര്‍ദേശം നൽകി ആരോഗ്യമന്ത്രി, ഊരാളുങ്കൽ സെപ്തംബര്‍ 30നകം പണി തീര്‍ത്ത് ആര്‍സിസി ബഹുനില മന്ദിരം കൈമാറണം, വൈകാതെ തുറന്നുനൽകും