കര്‍ശന നിര്‍ദേശം നൽകി ആരോഗ്യമന്ത്രി, ഊരാളുങ്കൽ സെപ്തംബര്‍ 30നകം പണി തീര്‍ത്ത് ആര്‍സിസി ബഹുനില മന്ദിരം കൈമാറണം, വൈകാതെ തുറന്നുനൽകും

Published : Jul 24, 2026, 06:48 PM IST
Uralungal

Synopsis

അഞ്ച് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കാൻ മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. സെപ്റ്റംബർ 30നകം പണികൾ പൂർത്തിയാക്കി കെട്ടിടം കൈമാറാൻ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നു നൽകണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. പണിതീരുന്നതിന് മുമ്പേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇന്നലെ മന്ത്രി കെ മുരളീധരൻ നേരിട്ടെത്തി സ്ഥിതി മനസിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വർഷം ഫെബ്രുവരിയിലായിരിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.

നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ, കരാർപ്രകാരമുള്ള എല്ലാ ജോലികളും സെപ്റ്റംബർ 30നകം പൂർത്തിയാക്കി കെട്ടിടം ആർ സി സിക്ക് കൈമാറണമെന്ന് മന്ത്രി നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാകരുതെന്നും, നിർദിഷ്ട സമയപരിധിക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം രോഗികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി, ശേഷിക്കുന്ന ജോലികൾ, സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് നിർമ്മാണ കമ്പനി പ്രതിനിധികളുമായും ആർ.സി.സി അധികൃതരുമായും മന്ത്രി ചർച്ച നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും
കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം, ഇത് അമിത് ഷായുടെ മനോഭാവമെന്ന് കനയ്യ കുമാര്‍