'കേരളം ഒരു സംസ്ഥാനം മാത്രം, പ്രത്യേക രാജ്യമല്ല'; സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ, പ്രതികരണം കേരള നേറ്റിവിറ്റി കാർഡ് ബില്ലിന്മേൽ

Published : Feb 20, 2026, 03:07 PM IST
prakash javadekar

Synopsis

കേരള സർക്കാർ കൊണ്ടുവന്ന നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ ബിജെപി. ഇത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പ്രകാശ് ജാവ്‌ദേക്കർ ആരോപിച്ചു.  

തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാറിനെതിരെ ബി ജെ പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരു സംസ്ഥാനം മാത്രമാണെന്നോർക്കണമെന്നും പ്രകാശ് ജാവ്‌ദേക്കർ പ്രതികരിച്ചു. കേരളം ഒരു സംസ്ഥാനമാണ്. പ്രത്യേക രാജ്യം അല്ല. ഇത്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും പ്രകാശ് ജാവ്‌ദേക്കർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കൊണ്ടുവന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പിനെ  നേരിടും : രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വികസനം, വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് നിർണായകമാണെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ വേണ്ടി എൻഡിഎ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് മികച്ച വിജയമുണ്ടാകും. വിവാദമല്ല, വികസനമാണ് മുന്നോട്ട് വയ്ക്കുന്നത്. എൻഡിഎ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു.യുഡിഎഫും എൽഡിഎഫും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും തുറന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വന്നുവെന്നും നാട്ടിൽ മാറ്റം കൊണ്ടുവരും, വിശ്വാസം സംരക്ഷിക്കുന്നതിൽ പാർട്ടി മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്
ശബരിമല യുവതീ പ്രവേശനം: സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് താനെന്ന് പി എസ് ശ്രീധരൻ പിള്ള