
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് തൃശ്ശൂർ ജില്ലാ പ്രസഡിൻ്റ് കെ കെ അനീഷ് കുമാർ. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനീഷ്. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ എത്തിയതെന്നും ഈ സാധനങ്ങൾ പാർട്ടിയ്ക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. പ്രതി ദീപക്കിനോട് കവർച്ചയെ കുറിച്ച് ചോദിച്ചിരുന്നുവെവന്നും ബിജെപിക്കെതിരെ ആരോപണം വന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തിയെന്നും പറഞ്ഞ അനീഷ് കവർച്ചാ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.