കേരളത്തിൽ ബിജെപി അഞ്ചോ ആറോ സീറ്റ് നേടും; എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം നേടുമെന്ന് സുരേന്ദ്രൻ

Published : Jun 02, 2024, 12:09 PM ISTUpdated : Jun 02, 2024, 12:16 PM IST
കേരളത്തിൽ ബിജെപി അഞ്ചോ ആറോ സീറ്റ് നേടും; എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം നേടുമെന്ന് സുരേന്ദ്രൻ

Synopsis

കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കും. തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കും. തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം കുറയും. കേരളത്തിൽ ഇരു പാര്‍ട്ടികള്‍ക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും പ്രതികരിച്ചു. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read: 'എക്സിറ്റ് പോള്‍ സംശയാസ്പദം, തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം, ബിജെപി അക്കൗണ്ട് തുറക്കില്ല'; ഇപി ജയരാജൻ

Also Read: മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ; മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം