ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ തള്ളി ബിജെപി; ജിജി തോംസണെ എല്ലാവർക്കും അറിയാം, കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അനൂപ് ആന്‍റണി

Published : Sep 27, 2026, 01:06 PM IST
jiji thomson anoop antony

Synopsis

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ തള്ളി ബിജെപി രംഗത്ത്. ജിജി തോംസണ്‍ പറഞ്ഞതിന് ഒരു പ്രാധാന്യവും ബിജെപി കൊടുക്കുന്നില്ലെന്ന് അനൂപ് ആന്റണി.

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ എല്ലാവർക്കും അറിയാമെന്നും കൂടുതൽ ഒന്നും പറയുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി. ഗ്യാനേഷ് കുമാർ അന്ന് എത്രയോ ജൂനിയറായിരുന്നു. അന്ന് അദ്ദേഹം ഇലക്ഷൻ കമ്മീഷണർ ആയിരുന്നില്ല. ജിജി തോംസണ്‍ പറഞ്ഞതിന് ഒരു പ്രാധാന്യവും ബിജെപി കൊടുക്കുന്നില്ല. ഒരു ഇലക്ഷൻ കമ്മീഷണറും ബിജെപിയിൽ ചേർന്നിട്ടില്ല. ടിക്കാറാം മീണ ഉടായിപ്പാണെന്നും അനൂപ് ആന്‍റണി പരിഹസിച്ചു. ടിക്കാറാം മീണ കോൺഗ്രസിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നിട്ട് ഗ്യാനേഷ് കുമാറിനോട് ചോദ്യംചോദിക്കാൻ കോണ്‍ഗ്രസിന് എന്ത് അവകാശമാണ് ഉള്ളതെന്നും അനൂപ് ആന്‍റണി ചോദിച്ചു.

സ്വന്തം കുറ്റം ഉളിയുടെ മേൽ ചാരുന്ന ആശാരിക്ക് തുല്യമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളെന്ന് അനൂപ് ആന്‍റണി പരിഹസിച്ചു. എസ് ഐ ആർ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് കേരളത്തിലെ കോൺഗ്രസ്‌ അംഗീകരിക്കുമോ? കുറഞ്ഞ പക്ഷം രമേശ്‌ ചെന്നിത്തലയെങ്കിലും എസ് ഐ ആർ വിഷയത്തിൽ മുൻപ് പറഞ്ഞത് പിൻവലിക്കുമോ? പതിറ്റാണ്ടുകൾക്ക് മുൻപ് പല സംസ്ഥാനങ്ങളിൽ നിന്നും അധികാരത്തിൽ നിന്ന് പുറത്തായ കോൺഗ്രസിന് എവിടെ എങ്കിലും തിരിച്ചു വരാൻ സാധിച്ചോ എന്നും അനൂപ് ആന്‍റണി ചോദിക്കുന്നു.

ജിജി തോംസണിൻ്റെ വെളിപ്പെടുത്തൽ തള്ളുകയാണ് കേരളത്തിലെ ബിജെപി. പാമോലിൻ കേസിലെ പ്രതിയാണ് ജിജി തോംസൺ. ആ കേസ് ഇല്ലാതാക്കിയതും ജിജി തോംസണെ ചീഫ് സെക്രട്ടറി ആക്കിയതും യുഡിഎഫ് ആണെന്ന് ബിജെപി ആരോപിക്കുന്നു. ഗ്യാനേഷ് കുമാറും ജിജി തോംസണും വിമാനത്തിൽ സംസാരിച്ചതിന് തെളിവില്ലെന്നാണ് ബിജെപി വാദം.

ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ

ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്‍റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 'ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ' എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നാണ് ജിജി തോംസണ്‍ പറഞ്ഞത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

2016ൽ ദില്ലി വിമാന യാത്രയ്ക്കിടെയായിരുന്നു സംഭാഷണമെന്ന് ജിജി തോംസണ്‍ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു. താൻ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടുവെച്ചതെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്ക് കവചമൊരുക്കാൻ സിപിഎം; കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കും, കെജ്രിവാളിനെ എത്തിക്കാനും ശ്രമം
തിരുവനന്തപുരം ചാന്നാങ്കരയിൽ വാഹനാപകടം: സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം