ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്; പ്രഖ്യാപനം ബജറ്റിൽ

Published : Mar 27, 2025, 02:02 PM IST
ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്; പ്രഖ്യാപനം ബജറ്റിൽ

Synopsis

ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തിൽ ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകും

കോട്ടയം: ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. ബജറ്റിലാണ് പ്രഖ്യാപനം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക. ഒരു വർഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ആകെ 13 ആശമാരാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും