എൻജിഒയുടെ ഭാഗമായി എപ്സ്റ്റീനെ കണ്ടിട്ടുണ്ട്, രാഹുൽ ​ഗാന്ധി കോമാളി, വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളൂവെന്ന് ഹർദീപ് സിം​ഗ് പുരി

Published : Feb 11, 2026, 04:42 PM ISTUpdated : Feb 11, 2026, 05:19 PM IST
rahul gandhi

Synopsis

രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാ​ഗമായിട്ടാണ് കണ്ടത്.

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ ​ഗാന്ധി കോമാളിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ്പുരി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാ​ഗമായിട്ടാണ് കണ്ടത്. 8 വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താൻ സർക്കാരിന്റെ ഭാ​ഗമായിരുന്നില്ലെന്നും ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കി. ഇതാണ് വലിയ കാര്യമായി രാഹുൽ ​ഗാന്ധി അവതരിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒരു ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മെയ്ക്ക് ഇൻ ഇന്ത്യയെ പരിചയപ്പെടുത്തുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റിൻ്റെ മറ്റ് കാര്യങ്ങൾ തനിക്കറിയില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കാര്യമറിയാതെ രാഹുലും പ്രിയങ്കയും ബഹളം വയ്ക്കുന്നുവെന്നും വിമര്‍ശിച്ചു. രാഹുൽ കാര്യങ്ങൾ പഠിയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ബജറ്റ് ചര്‍ച്ചക്കിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രം അടച്ചു പൂട്ടിയ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്തു, കേരളാ പേപ്പർ പ്രോഡക്ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതി; മന്ത്രിസഭ അനുമതിയായി
കേരളത്തില്‍ എംയിസുണ്ടോ? ജയശ്രീക്ക് ആവശ്യമെങ്കില്‍ ചികിത്സ നല്‍കാമെന്ന് സുപ്രീംകോടതി; എസ്ഐടിക്ക് മുന്നിൽ ഹാജരാകണം, മുൻകൂർ ജാമ്യത്തില്‍ നിര്‍ദേശം