
കൊല്ലം: വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ അടൂർ പൊലീസ് പിടികൂടി. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശി അനീഷ് ദാസ് ആണ് അറസ്റ്റിൽ ആയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുകയും പെൺകുട്ടിയെ കടന്നു പിടിക്കാനും ശ്രമിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam