ഓണക്കാലമായിട്ടും കർഷകന് കൂലിയില്ല. പാലക്കാട്‌ ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ വില കിട്ടാനുള്ളത്.

പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് പണം ലഭിക്കാൻ ഉള്ളത്. ഓണത്തിന് മുമ്പ് പണം വിതരണം ചെയ്യുമെന്നാണ് കൃഷി മന്ത്രിയുടെ ഉറപ്പ്. സർക്കാരിന് നെല്ല് നൽകി ആറുമാസം പിന്നിട്ടു. ഓണക്കാലമായിട്ടും കർഷകന് കൂലിയില്ല. പാലക്കാട്‌ ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ വില കിട്ടാനുള്ളത്.

പൊലീസ് എത്തി കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ സപ്ലൈകോ എംഡി കർഷകരുമായി ഫോണിൽ സംസാരിച്ചു. ഒരാഴ്ചക്കുള്ളിൽ പണം കൊടുത്തു തീർക്കുമെന്നാണ് ഉറപ്പ്. 150 കോടി രൂപ മാറ്റിവച്ചെന്ന് കൃഷിമന്ത്രി.