രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം

Published : Oct 27, 2025, 08:06 AM IST
rahul mamkoottathil mla

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. പ്രമീളയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർ പക്ഷം. മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റ് പറയണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പ്രമീള ശശിധരൻ

വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിവാദങ്ങളിൽ പ്രമീള ശശിധരന്‍റെ പ്രതികരണം. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള ശശിധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാർഡ് കൗൺസിലറാണ് പരിപാടിയിലേക്ക് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല. രേഖാമൂലമോ വിളിച്ചറിയിക്കുകയോടെ ചെയ്തിട്ടില്ലെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്ന് പറഞ്ഞ പ്രമീള, പ്രമീള പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി