ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത

Published : Nov 19, 2020, 07:07 AM ISTUpdated : Nov 19, 2020, 08:08 AM IST
ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊന്നും സജീവമാകാത്ത ശോഭ യോഗത്തിനെത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.  

തിരുവനന്തപുരം: രൂക്ഷമായ ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം വ്യാഴാഴ്ച ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന പ്രസിഡന്റെുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുമ്പെങ്ങുമില്ലാത്ത ഭിന്നത തീര്‍ക്കാനുള്ള് കേന്ദ്ര നിര്‍ദേശപ്രകാരമാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതല പുതുതായി നല്‍കിയ സിപി രാധാകൃഷ്ണനാണ് ഒത്ത് തീര്‍പ്പിന് ചുക്കാന്‍പിടിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിട്ടും തര്‍ക്കംമൂലം കോര്‍ കമ്മിറ്റി പോലും ചേരാനാകാത്ത സാഹചര്യമാണ് സംസ്ഥാന ബിജെപിയില്‍. ശോഭാസുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കലാണ് പ്രധാന കടമ്പ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊന്നും സജീവമാകാത്ത ശോഭ യോഗത്തിനെത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സംസ്ഥാന പ്രസിഡന്റിനെതിരെ നിരവധി വട്ടം കേന്ദ്രത്തിന് കത്തയച്ച ശോഭ സുരേന്ദ്രന്‍ പല തവണ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു.

സുരേന്ദ്രനെ എതിര്‍ക്കുന്ന നേതാക്കള്‍ ശോഭക്കൊപ്പം പുതിയ ഗ്രൂപ്പുണ്ടാക്കിയാണ് പ്രവര്‍ത്തനം. അതേസമയം, വിമര്‍ശനം പരസ്യമാക്കിയ ശോഭാ സുരേന്ദ്രന്‍ നിിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കും. യോഗത്തില്‍ നിന്നും വിട്ടുനിന്നാലും ശോഭയുമായി സിപി രാധാകൃഷ്ണന്‍ സംസാരിച്ചേക്കും. ചര്‍ച്ചകളുടെ പൊതുസ്ഥിതി രാധാകൃഷ്ണന്‍ േേകന്ദ്രനേതൃത്വത്തെ അറിയിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം