'ഏഴ് മാസം, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയടക്കം 3 വൻ പദ്ധതികൾ'; നിലമ്പൂരുകാർക്ക് ബിജെപിയുടെ വാക്കെന്ന് രാജീവ് ചന്ദ്രശേഖർ

Published : Jun 15, 2025, 02:24 PM IST
Rajeev Chandrasekhar

Synopsis

കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചാൽ നിലമ്പൂരിനായി ഏഴ് മാസത്തിനുള്ളിൽ മൂന്ന് സുപ്രധാന പദ്ധതികൾ നടപ്പിലാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും. നിലമ്പൂർ ജില്ലാ ആശുപത്രി കാൻസ‍ർ സ്പെഷ്യാലിറ്റി സെന്‍ററാക്കി ഉയർത്തും. കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇനിയുള്ള ഏഴ് മാസങ്ങൾ കൊണ്ട് പദ്ധതികൾ ആരംഭിക്കും. ഇത് എൽഡിഎഫും യുഡിഎഫും നല്കുന്നത് പോലെയുള്ള പൊള്ളയായ വാ​ഗ്ദാനങ്ങളല്ല. മറിച്ച് 11 വ‍ർഷത്തെ പ്രവർത്തനമികവിൻന്‍റെ രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്