
കൊച്ചി: തുക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്താകും എന്നതിന്റെ കൃത്യമായ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അവകാശപ്പെട്ടു.ഇടത് വലത് മുന്നണികളുടെ നയങ്ങൾക്കെതിരായ ജനങ്ങളുടെ വികാരമായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണണം. നീർവേലി പഞ്ചായത്തിൽ SDPI, CPM , കോൺഗ്രസ് കൂട്ടുകെട്ടിനെ അതിജീവിച്ചാണ് BJP ജയം നേടിയത്. മതന്യൂനപക്ഷങ്ങൾക്കിടയിൽ ബി ജെ പിക്ക് സ്വീകാര്യത കൂടുന്നുവെന്നാണ് തദ്ദേശ ഉപതരെഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.ഇരുമുന്നണികളും തൃക്കാക്കരയിൽ 20 20യെയും സാബുവിനെയും പുകഴ്ത്തുന്ന തിരക്കിലാണ്. സാബുവിനെ ഓടിക്കാൻ സർക്കാരിന് ഒത്താശ ചെയ്തത് കോൺഗ്രസാണ്. കേരളത്തിൽ നിന്ന് സാബുവിനെയും കിറ്റെക്സിനെയും ആട്ടി ഓടിക്കാൻ നോക്കിയപ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് അവരെ വ്യവസായം തുടങ്ങാൻ ക്ഷണിച്ചത് .20 20യുടെ പ്രവർത്തകനെ സി പി എം കൊലപ്പെടുത്തിയപ്പോൾ 20 20 ക്ക് ഒപ്പം നിന്നത് ബി ജെ പി യാണ്. തൃക്കാക്കരയിൽ 20.20 യുടെ പിന്തുണ ബി ജെ പി പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് ബി ജെ പി കരകയറും,സമസ്ത നേതാവ് ഒരു ചെറിയ പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ചിട്ട് ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് വയ്ക്കാൻ ഇടതു പക്ഷത്തിനാവില്ല. തൃക്കാക്കര ക്ഷേത്രത്തെ കളമശ്ശേരി മണ്ഡലത്തിലേക്ക് മാറ്റിയത് ചരിത്രബോധമില്ലാത്തവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി
Also read:തൃപ്പുണിത്തുറ നഗരസഭയിൽ അട്ടിമറി, 2 സീറ്റും പിടിച്ച് എൻഡിഎ, എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam