കൊച്ചി കോർപ്പറേഷനിൽ ബിജെപിക്ക് നാലിടത്ത് വിജയം

By Web TeamFirst Published Dec 16, 2020, 10:26 AM IST
Highlights

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്...

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നാലിടത്ത് വിജയിച്ച് ബിജെപി. എറണാകുണം സൗത്ത്, എറണാകുളം സെൻട്രൽ, നോർത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ വർഷം രണ്ട് സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ രണ്ട് സീറ്റുകൂടി നേടിയിരിക്കുകയാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണു​ഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് നോർത്ത് ഐലന്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 

യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും മധ്യകേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചക്ക് ഇടയാക്കുന്ന തോൽവിയാണ് എൻ വേണുഗോപാലിന്‍റേത്. 

click me!