
പാലക്കാട്:പ്രധാനമന്ത്രിയുടെ ചേറ്റൂർ സ്നേഹം സിനിമാ പ്രമോഷന് വേണ്ടിയെന്ന് വി.കെ ശ്രീകണ്ഠൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബി ജെ പിക്ക് പോലും ചേറ്റൂരിനെ അറിയാൻ സിനിമ ഇറങ്ങേണ്ടി വന്നു.സുരേഷ്ഗോപിയുടെ ചേറ്റൂരിൻ്റെ കുടുംബ സന്ദർശനം അഭിനയം മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.അനുസ്മരണം സംഘടിപ്പിക്കാനുള്ള ബിജെപി ശ്രമം കപടനാടകം മാത്രമാണ്.ചേറ്റൂരുമായി ബന്ധപ്പെട്ട മങ്കര റെയിൽവേ സ്റ്റേഷൻ പൂട്ടിയത് ബിജെപി ഭരിക്കുന്ന കേന്ദ്ര സ൪ക്കാരാണ്.ചേറ്റൂരിനോട് സ്നേഹമുണ്ടെങ്കിൽ മങ്കരയിൽ ഒരു പാസഞ്ച൪ ട്രെയിനിന് സ്റ്റോപ്പെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു
ചേറ്റൂരിന്‍റ് പേരിൽ സ്മാരകത്തിനായി 50 ലക്ഷം എംപി ഫണ്ടിൽ വകയിരുത്തിയിരുന്നു.സ്ഥല ലഭ്യതയ്ക്കായി കലക്ടർക്ക് കത്തു നൽകിയിട്ട് വർഷങ്ങളായി, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ സ്മാരക നിർമ്മാണം ആരംഭിക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി,