കൃഷിയിടത്തില്‍ വച്ച് യജമാനനെ ആക്രമിച്ച കരടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചോടിച്ചു

Published : Jun 01, 2019, 08:42 AM ISTUpdated : Jun 01, 2019, 08:43 AM IST
കൃഷിയിടത്തില്‍ വച്ച് യജമാനനെ ആക്രമിച്ച കരടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചോടിച്ചു

Synopsis

ദേവസഹായത്തിന് നേരെ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു. 

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ കര്‍ഷകന് നേരെ കരടിയുടെ ആക്രമണം. കൃഷിയിടത്തില്‍ വച്ച് മധ്യവയസ്കനായ കര്‍ഷകനെ ആക്രമിച്ച കരടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചോടിച്ചു. അരുവായ്മൊഴി സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കഴിഞ്ഞ ദിവസം കരടി ആക്രമിച്ചത്. പൊയ്ഗൈ ഡാമിനടുത്തുള്ള കൃഷിയിടത്തില്‍ വച്ചാണ് സംഭവം നടന്നത്.

മാവും കശുമാവും കൃഷിചെയ്യുന്ന സ്ഥലത്ത് എത്തിയതായിരുന്നു ദേവസഹായം. കൂടെ മൂന്ന് വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു. പെട്ടന്ന് ദേവസഹായത്തിന് നേരെ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു. നായ്ക്കളുടെ പ്രതിരോധത്തില്‍ ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി രക്ഷപ്പെട്ടു. 

ആക്രമണത്തില്‍ അവശനായ ദേവസഹായം വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവസഹായത്തെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ