അമിത് ഷായ്ക്ക് കരിങ്കൊടി: പ്രതിഷേധം തുടര്‍ന്ന് യുവമോര്‍ച്ച, മന്ത്രി പിസി വിഷ്ണുനാഥിന് നേരെ കുണ്ടറയിലും നീണ്ടകരയിലും കരിങ്കൊടി പ്രതിഷേധം

Published : Sep 27, 2026, 10:02 PM IST
Yuva Morcha continues protests

Synopsis

അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയും യുവമോർച്ചയും രംഗത്ത്. ഇതിന് മറുപടിയായി പ്രിയങ്ക ഗാന്ധി, രമേശ് ചെന്നിത്തല, പി. സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾക്ക് നേരെ യുവമോർച്ച കരിങ്കൊടി വീശി.

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രകോപിതരായി കരിങ്കൊടി പ്രതിഷേധം തുടര്‍ന്ന് ബിജെപിയും യുവമോർച്ചയും. ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന് നേരെ കുണ്ടറയിലും നീണ്ടകരയിലും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു. കുണ്ടറ എംഎൽഎ ഓഫീസിന് മുന്നിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞാണ് പ്രതിഷേധം ഉയർത്തിയത്. ഉച്ചയ്ക്ക് നീണ്ടകരയിലും വിഷ്ണുനാഥിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു.

അമിത് ഷായ്ക്ക് നേരെ ഉണ്ടായ പ്രതിഷേധത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി എം.പി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെയും യുവമോർച്ചയും ബിജെപിയും കരിങ്കൊടി വീശി. ഇന്നലെ കരുനാഗപ്പള്ളിയിൽ വെച്ച് കെ. മുരളീധരന് നേരെയും പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ അടിയന്തര നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം; പോലീസിന് ബിജെപി പരാതി

സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ച് യുവമോർച്ച ജില്ലാ പ്രസിഡന്റ് വി. വി. ശ്രീഹരിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എം.പിക്ക് നേരെയും പ്രതിഷേധം നടന്നു.

അതേസമയം, കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വെറും 50 മീറ്റർ മാത്രം അകലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി. ബി. ഗോപകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും രൂക്ഷമായ കടലാക്രമണം, കള്ളക്കടൽ പ്രതിഭാസത്തിൽ തീരദേശ റോഡുകൾ മണ്ണിനടിയിലായി; ഗതാഗതം സ്തംഭിച്ചു
അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു, മകൾക്കും ചെറുമകൾക്കുമെതിരെ കേസ്