
മുംബൈ: റായ്ഗഡിൽ ഒരു സ്ത്രീയെ ദുഷ്ടാത്മാക്കളിൽ നിന്ന് സുഖപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതായി പൊലീസ്. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വയം പ്രഖ്യാപിത ദുർമന്ത്രവാദിയായ അബ്ദുർ റാഷിദ് എന്ന 40 കാരനായ ബാബജാൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. അബ്ദുർ റാഷിദിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ വരുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിതെന്ന് ഖലാപൂർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ചില ആചാരങ്ങളിലൂടെയും ആത്മീയ രോഗശാന്തി രീതികളിലൂടെയും ദുഷ്ടാത്മാക്കളിൽ നിന്ന് സുഖപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീയോട് അടുക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അബ്ദുർ റാഷിദ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെ ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.