
തൃശൂർ: കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി നസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴുവത്ത് കടവ് സ്വദേശിയായ വടശ്ശേരി വീട്ടിൽ അരുണരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
നസീർ കൊടുങ്ങല്ലൂർ ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലും, ഒരു അടിപിക്കേസിലും പ്രതിയാണ്. മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷ പൊളിച്ച് വിൽക്കുന്നതിനായി തമിഴ്നാട്ടിലേക്ക് കൊണ്ട് പോകവെ പാലക്കാട് സൌത്ത് പോലീസ് പിടികൂടുകയും തുടർന്ന് കൊടുങ്ങല്ലൂർ പോലീസിന് കൈമാറുകയുമായിരുന്നു.
ഇൻസ്പെക്ടർ അരുൺ ബി കെ, ജൂനിയർ എസ് ഐ ജിജേഷ്, എസ് ഐ ബാബു, ജി.എസ്.സി.പി.ഒ ജിജിൻ ജെയിംസ് എന്നിവർ ചേർന്നാണ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്