
കോഴിക്കോട്: തന്റെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർത്ഥിയോട് ക്ഷുഭിതനായെന്ന പ്രചാരണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായുള്ള സംവാദപരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ചില കുട്ടികൾ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്ക് പാടില്ല എന്ന പ്രചരണം ഇങ്ങനെ ഉണ്ടായതാണ്. മാധ്യമപ്രവർത്തകരെ പുറത്താക്കി എന്ന വാർത്തയും ഇതിന്റെ ഭാഗമാണ്. അങ്ങനെ ഉണ്ടായിട്ടില്ല. യോഗ നടപടിക്രമകളുടെ ഭാഗം മാത്രമാണ് നടന്നിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam