പരിപാടിക്കെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത മാസ്‌ക് ധരിച്ചത് മാറ്റണെന്ന് പൊലീസ് ആവശ്യപ്പെട്ടു. പരിപാടിക്കെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചത്. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയത്. ഡിആര്‍ഡിഒ തദ്ദേശീയമായി നിര്‍മിച്ച അര്‍ജുന്‍ ടാങ്കും മോദി സൈന്യത്തിന് കൈമാറും. തമഴ്‌നാട്ടില്‍ നിരവധി പദ്ധതികള്‍ക്കാണ് മോദി ഇന്ന് തുടക്കമിടുക. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.